ദൈവകല്പനകള് 10
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വ്യഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്
6. വൃഭിചാരം ചെയ്യരുത്
7. മോഷ്ടിക്കരുത്
8. കള്ളസാക്ഷി പറയരുത്
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്
തിരുസഭയുടെ കല്പനകള് 5
മൗലീകപാപങ്ങള്
മൂലപാപങ്ങള്‍
അഹങ്കാരം (നിഗളം)
അലസത (മടി)
കൊതി
മോഹം
അസൂയ
കോപം
ദ്രവ്യാഗ്രഹം
പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ
മോക്ഷം കിട്ടുകയില്ലെന്ന വിചാരം (നിരാശ.
സല്‍പ്രവര്‍ത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ.
ഒരുകാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ നിക്ഷേധിക്കുന്നത്.
അന്യരുടെ നന്മയിലുള്ള അസൂയ.
പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തിൽത്തന്നെ ജീവിക്കുന്നത്.
അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തിൽ തന്നെ മരിക്കുന്നത്.
ദൈവസന്നിധിയിൽ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന 4 പാപങ്ങൾ
മനഃപൂർവ്വം കൊലപാതകം ചെയ്യുന്നത്.
പ്രകൃതിവിരുദ്ധമായ മോഹപാപം ചെയ്യുന്നത്.
ദരിദ്രരെയും വിധവകളെയും മാതാപിതാക്കന്മാരില്ലാത്ത പൈതങ്ങളെയും പീഡിപ്പിക്കുന്നത്.
വേലക്കാർക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്.