Thursday, October 17, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints SeptemberSeptember 22: വില്ലനോവയിലെ വിശുദ്ധ തോമസ്

September 22: വില്ലനോവയിലെ വിശുദ്ധ തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു.

മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചു. അൽക്കാലയിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി സേവനം തുടങ്ങിയ തോമസ് 1516 -ൽ വില്ലനോവയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയിൽ ചേർന്നു. ചാൾസ് 5-ാ മൻ രാജാവിന്റെ രാജസദസ്സിലെ പ്രഭാഷകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.

സ്ഥാനമാനങ്ങളിൽ താൽപ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ 1544-ൽ തിരുസഭ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിച്ചു. തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. മരണസമയത്ത് അദ്ദേഹത്തെ കിടത്താനായി അദ്ദേഹം തന്നെ ദാനം ചെയ്ത ഒരു കട്ടിൽ തിരിച്ചു കൊണ്ടുവരേണ്ടി വന്നുവെന്ന് പറയപ്പെടുന്നു .16-ാം നൂറ്റാണ്ടു മുതൽ അദ്ദേഹം ‘സ്പെയ്ൻകാരുടെ ആട്ടിടയൻ’ എന്ന പേരിൽ അറിയപ്പെടുന്നു.

ഇതര വിശുദ്ധര്‍

1. റോമന്‍ കന്യകകളായ ഡിഗ്നായും എമേരിത്തയും

2. രാറ്റിബ്സന്‍ ബിഷപ്പായിരുന്ന എമ്മെരാമൂസ്

3. എക്സുപ്പേരിയൂസ്, വിത്താലിസ്,. ഇന്നസെന്‍റ്, മൗറിസ് വിക്ടര്‍, കാന്‍റിഡൂസ്

4. ഫെലിക്സ് തൃതീയന്‍ പാപ്പാ

5. ഫ്ലോരെന്‍സിയൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...