Wednesday, October 16, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JanuaryJanuary 01: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം

January 01: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം

ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ ‘പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം’ (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ ‘റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍’ എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം.

ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”.

മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി 1 ആഭ്യന്തര വര്‍ഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ഈ പുതുവര്‍ഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകള്‍ നടത്തുമ്പോള്‍ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128).

ജനുവരി 1ന് വിശ്വാസികള്‍ക്ക്‌ നമ്മുടെ ചിന്തകളേയും, പ്രവര്‍ത്തികളെയും പുതിയ വര്‍ഷം മുഴുവനും നേരായ രീതിയില്‍ നയിക്കുവാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാവുന്നതാണ് (129). സമാധാനപൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയും ഈ ആശംസകളിലൂടെ കൈമാറാവുന്നതാണ്. ഇത് ബൈബിള്‍പരവും, ക്രിസ്തുശാസ്ത്ര സംബന്ധവും, ക്രിസ്തുവിന്റെ അവതാര പരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ചരിത്രത്തിലുടനീളം ‘സമാധാനത്തിന്റെ വിഭിന്നഭാവങ്ങള്‍’ ധാരാളം പേര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതായി കാണാം. പ്രത്യേകിച്ചും അക്രമത്തിന്റെയും വിനാശകരമായ യുദ്ധ സമയങ്ങളില്‍.

പരിശുദ്ധ സഭയും സമാധാനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തില്‍ പങ്ക് ചേരുന്നു. 1967 മുതല്‍ ജനുവരി 1 ‘ലോക സമാധാന ദിന’മായി ആചരിച്ചു വരുന്നു. ജനകീയ ഭക്തിക്ക് തീര്‍ച്ചയായും സഭ തുടങ്ങിവെച്ചിരിക്കുന്ന ഈ ശ്രമങ്ങളെ മറക്കുവാന്‍ കഴിയുകയില്ല. സമാധാനത്തിന്റെ പുത്രന്റെ പിറവിയുടെ വെളിച്ചത്തില്‍, ഈ ദിവസം സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും, സമാധാന സംബന്ധിയായ വിദ്യാഭ്യാസം, കൂടാതെ സ്വാതന്ത്ര്യം, പൈതൃകമായ ഐക്യം, മനുഷ്യന്റെ അന്തസ്സ്, പ്രകൃതിയോടുള്ള സ്നേഹം, ജോലി ചെയ്യുവാനുള്ള അവകാശം, മനുഷ്യ ജീവിതത്തിന്റെ വിശുദ്ധി കൂടാതെ മനുഷ്യന്റെ ബോധമണ്ഡലത്തെ ആശയ കുഴപ്പത്തിലാക്കുകയും, സമാധാനത്തിന് ഭീഷണിയാവുകയും ചെയ്തിട്ടുള്ള അനീതിയെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ നന്മകള്‍ക്കായി ഈ ദിവസം നീക്കി വച്ചിരിക്കുന്നു.

ഇതര വിശുദ്ധര്‍

1. അലമാക്കിവൂസ് അഥവാ ടെലെമാക്കിയൂസ്

2. ബെയോക്ക് അഥവാ ഡെബെയോക്ക്

3. വിയെന്‍ ആശ്രമത്തിലെ ആബട്ടായിരുന്ന ക്ലാരൂസ്

4. കില്‍ഡാറിലെ വി. ബ്രിജീത്തായുടെ മടത്തിലെ അധിപയായിരുന്ന കോന്നോത്ത്

5. ഐറിഷ് മഠാധിപനായിരുന്ന കുവാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...