Wednesday, October 16, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AprilApril 30: വിശുദ്ധ പിയൂസ്‌ അഞ്ചാമന്‍

April 30: വിശുദ്ധ പിയൂസ്‌ അഞ്ചാമന്‍

ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു മൈക്കേല്‍ ഗിസ്ലിയേരി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സഭയുടെ നവോത്ഥാന സംരംഭങ്ങളില്‍ ഭാഗഭാക്കാകുകയും, കൊമോ, ബെര്‍ഗാമോ, റോം തുടങ്ങിയ സ്ഥലങ്ങളില്‍ പല സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. 1556-ല്‍ വിശുദ്ധന്‍ സുട്രി, നേപ്പി എന്നീ രൂപതകളിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് യുദ്ധത്താല്‍ നാമാവശേഷമായ മൊണ്ടേവി രൂപതയുടേയും മെത്രാനായി.

അധികം താമസിയാതെ അദ്ദേഹത്തിന്റെ രൂപത വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം മെത്രാനായിരിക്കുമ്പോള്‍ തന്നെ, പരിശുദ്ധ പിതാവ്‌ നവീകരണത്തെകുറിച്ചുള്ള വിശുദ്ധന്റെ വീക്ഷണങ്ങള്‍ ആരാഞ്ഞിരുന്നു. അത്രയ്ക്ക് ജ്ഞാനം വിശുദ്ധന്നുണ്ടായിരിന്നു. തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ആരെയും ഭയക്കാറില്ലയെന്നത് വിശുദ്ധന്റെ മറ്റൊരു സവിശേഷതയാണ്.

1565 ഡിസംബറിലാണ് പിയൂസ്‌ നാലാമന്‍ പാപ്പാ അന്തരിക്കുന്നത്. പാപ്പയുടെ മരണത്തോടെ മൈക്കേല്‍ ഗിസ്ലിയേരി പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടനായി. അങ്ങനെയാണ് വിശുദ്ധന്‍ പീയൂസ് അഞ്ചാമന്‍ എന്ന സ്ഥാനപേര് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു. പിയൂസ്‌ നാലാമന്‍ പാപ്പായുടെ പിന്‍ഗാമിയായി ട്രെന്റ് കൗണ്‍സിലിന്റെ പ്രമാണങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം വന്ന്‍ ചേര്‍ന്നത് ഡൊമിനിക്കന്‍ ഫ്രിയാര്‍ ആയിരുന്ന മൈക്കേല്‍ ഗിസ്ലിയേരിയുടെ ചുമലിലാണ്. അന്തരിച്ച പാപ്പായുടെ അനന്തരവനായിരുന്ന വിശുദ്ധ ചാള്‍സ് ബൊറോമിയോയായിരുന്നു ഗിസ്ലിയേരിയെ തിരഞ്ഞെടുക്കുവാനുള്ള മുഖ്യ കാരണമായിരുന്നത്.

പാപ്പാ വസതിയില്‍ ലാളിത്യം കൊണ്ട് വരുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു. തിരുസഭയുടെ തലവനായിരുന്നിട്ട് പോലും വിശുദ്ധന്‍, തന്റെ മുന്‍ഗാമികള്‍ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിക്കാതെ ഡൊമിനിക്കന്‍ സന്യാസ വസ്ത്രമായിരുന്ന വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഈ ഡൊമിനിക്കന്‍ സന്യാസിയായ പാപ്പാ തുടങ്ങിവെച്ച ആ വസ്ത്രധാരണ രീതി ഇന്നും പാപ്പാമാര്‍ തുടര്‍ന്ന് പോകുന്നു.

സന്യാസ സഭകളില്‍ ഒരു ക്രമപരമായ നവീകരണം വിശുദ്ധന്‍ നടപ്പിലാക്കി. കൂടാതെ നിരവധി സെമിനാരികള്‍ സ്ഥാപിക്കുകയും, വിശുദ്ധ കുര്‍ബ്ബാനക്രമത്തിലും ആരാധനാ ക്രമത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തി. മാത്രമല്ല, ദിവ്യാരാധനകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുത്തുകയും, മത പ്രബോധന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ബൈബിളിന്റെ ആധികാരികമായ ലാറ്റിന്‍ പരിഭാഷയിലുള്ള തെറ്റുകള്‍ തിരുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു.

വിശുദ്ധന്‍ പാപ്പാ പദവിയിലിരിക്കുമ്പോഴാണ് തുര്‍ക്കികള്‍ ലെപാന്റോ യുദ്ധത്തില്‍ തീര്‍ത്തും പരാജയപ്പെടുന്നത്. ഇത് വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴിയാണെന്ന് പറയപ്പെടുന്നു. 1572-ല്‍ തന്റെ 68-മത്തെ വയസ്ല്‍ പിയൂസ്‌ അഞ്ചാമന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1712-ല്‍ ക്ലെമന്റ് പതിനൊന്നാമന്‍ പാപ്പാ പിയൂസ്‌ അഞ്ചാമനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍

1. അയിമോ

2. കോര്‍ഡോവായിലെ അമാത്തോര്‍

3. അലക്സാണ്ട്രിയായിലെ അഫ്രോഡിസിയൂസ്

4. വെയില്‍സിലെ സിന്‍വെല്‍

5. ഫ്രാന്‍സിലെ ഡെസിഡെരാത്തൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...