Monday, November 25, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AprilApril 21: വിശുദ്ധ അന്‍സേം

April 21: വിശുദ്ധ അന്‍സേം

നോര്‍മണ്ടിയിലേയും, ഇംഗ്ലണ്ടിലേയും യഥാര്‍ത്ഥ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ബെക്കിലെ ബെനഡിക്ടന്‍ ആശ്രമം സ്ഥാപിച്ചത് വിശുദ്ധ അന്‍സേമാണ്. ഈ ആശ്രമത്തില്‍ നിന്നും പാപ്പാമാരിലും, രാജാക്കന്‍മാരിലും, മുഴുവന്‍ സന്യാസസഭകളിലും തന്റെതായ ആത്മീയ സ്വാധീനം ചെലുത്താന്‍ വിശുദ്ധന് കഴിഞ്ഞു. കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട വിശുദ്ധന്‍, സഭയുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു.

അതേതുടര്‍ന്ന് വിശുദ്ധന്‍ റോമിലേക്ക് യാത്രതിരിച്ചു. ബാരിയിലെ സമ്മേളനത്തില്‍ വെച്ച് ഗ്രീക്ക്‌ കാരുടെ തെറ്റുകള്‍ക്കെതിരെയുള്ള ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ ശ്രമങ്ങളെ വിശുദ്ധന്‍ പിന്തുണച്ചു. അദേഹത്തിന്റെ രചനകള്‍ വിശുദ്ധന്റെ ധാര്‍മ്മിക ഉന്നതിയേയും, പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരിന്നു. മാത്രമല്ല ഇവ വിശുദ്ധന് ‘വിജ്ഞാനത്തിന്റെ പിതാവ്‌’ (Father of Scholasticism) എന്ന വിശേഷണം നേടികൊടുക്കുകയും ചെയ്തു.

അനുതാപ പ്രാര്‍ത്ഥനയുടേയും, വിശുദ്ധ ഗ്രന്ഥപഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധന്റെ ജീവിതം. പക്ഷേ വിശുദ്ധന്റെ മുഖ്യമായ യോഗ്യതയെന്ന്‍ പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ക്കനുസൃതമായ വിശുദ്ധന്റെ ജീവിതമാണ്. ഈ മഹാ ഗുരുവില്‍ നിന്നും നമുക്ക്‌ പഠിക്കുവാനേറേയുണ്ട്.

“ദൈവമേ നിന്റെ സത്യങ്ങളുടെ ആഴം അളക്കുവാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എത്ര വാശിയോടു കൂടി എന്റെ ആത്മാവ് ഉറ്റുനോക്കിയാലും ഒരു കാര്യവുമില്ല, നിന്റെ മനോഹാരിതയുടെ ഒന്നും തന്നെ നോക്കി കാണുവാന്‍ അതിനാവുകയില്ല; എന്റെ ആത്മാവ് ഏകാഗ്രമായി ശ്രദ്ധിക്കുന്നു, എന്നിരുന്നാലും നിന്റെ സത്തയേക്കുറിച്ചുള്ള അറിവുകളില്‍ നിന്നും അതിനൊന്നും കേള്‍ക്കുവാന്‍ സാധിക്കുകയില്ല;

നിന്റെ സൗരഭ്യത്തെ ആസ്വദിക്കുവാന്‍ എന്റെ ആത്മാവ് ആഗ്രഹിക്കുന്നു, എങ്കിലും അത് അനുഭവിക്കുവാന്‍ എന്റെ ആത്മാവിനു സാധ്യമല്ല, ഏതു പ്രതീകത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ഹൃദയത്തിന് നിന്നെ തിരിച്ചറിയുവാന്‍ സാധിക്കും? ല്ലയോ മനുഷ്യാ, ആത്മാവിനും, ശരീരത്തിനും നല്ലതായ കാര്യങ്ങളെ അന്വോഷിച്ചു നീയെന്തിനു ഇത്രദൂരം അലയണം? സത്യവും നന്മയും, വിശുദ്ധിയും നിത്യതയും നീ മാത്രമാണ്. ഏക നന്മയെ സ്നേഹിക്കുവിന്‍, അവനിലാണ് എല്ലാ നന്മയും അടങ്ങിയിരിക്കുന്നത്, അത് നിന്നെ തൃപ്തിപ്പെടുത്തും!”

(വിശുദ്ധ അന്‍സേമിന്‍റെ പ്രസിദ്ധമായ വാക്കുകള്‍)

ഇതര വിശുദ്ധര്‍

1. പേഴ്സ്യയിലെ സിമെയോണും അബ്ദെക്കാലാസും അനാനിയാസും ഉസ്താസാനെസ്സും

പുസീസിയൂസും

2. സീനാമലയിലെ അനസ്താസിയാസ്

3. അന്തിയോക്യായിലെ പേട്രിയാര്‍ക്കായ അനസ്താസിയാസ് പ്രഥമന്‍

4. നിക്കോമേഡിയായിലെ അപ്പോളോ ഇസാച്ചിയൂസു, ഇസനുക്ക് ക്രോത്താത്തെസ്

5. ഈജിപ്തിലെ ആരാത്തോര്‍, ഫോര്‍ത്ത് നാത്തൂസ്, ഫെലിക്സ്, സില്വിയൂസ്,

വിത്താലിസ്

6. വെയില്‍സിലെ ബെയൂണോ

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...