കുമ്പസാരം ആത്മശോധനാക്രമം I Confession Support Malayalam

കുമ്പസാര ഒരുക്ക പ്രാര്‍ത്ഥനകള്‍

കുമ്പസാരത്തിനുള്ള ജപം

സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.

മനഃസ്താപ പ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനഃസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാ-ക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ (സന്നദ്ധയാ) യിരിക്കുന്നു. അമ്മേന്‍

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തി-ലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.
അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.
വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.
ആമ്മേന്‍.

ആത്മശോധന സഹായി

1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.
2. ദൈവത്തിന്റെ തിരുനാമം വ്യഥാ പ്രയോഗിക്കരുത്‌.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്‌
6. വൃഭിചാരം ചെയ്യരുത്‌
7. മോഷ്ടിക്കരുത്‌
8. കള്ളസാക്ഷി പറയരുത്‌
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്‌
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്‌

പത്തു കല്‍പനകളുടെ വിചിന്തനം

Section A


1. അന്യ ദേവന്മാരോടുള്ള അടുപ്പം, ആരാധന, മന്ത്രവാദം, വാരഫലം, ശകുനം ഇവയില്‍ വിശ്വസിച്ചിട്ടുണ്ടോ?


2. തകിട്‌, ഏലസ്റ്റ്‌ ഓതിയ ചരട്‌ എന്നിവ ശരീരത്തിൽ ധരിച്ചിട്ടുണ്ടോ?


3. മന്ത്രവാദികള്‍, കണിയാന്മാര്‍, മുസ്ലീയാരുകള്‍, തിരുമേനികള്‍ എന്നിവരുടെ അടുക്കല്‍ പോയിട്ടുണ്ടോ?


4. കൂടോത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും സാധനങ്ങള്‍ വീട്ടിലോ പറമ്പിലോ കുഴിച്ചിട്ടിട്ടുണ്ടോ?


5. വീടിന്റെ അതിരുകൾ വിലക്കിയിട്ടുണ്ടോ?


6. പക്ഷിനോട്ടം, കവടിനിരത്തൽ, മഷിനോട്ടം എന്നിവയിലൂടെ പ്രശ്നം വച്ചിട്ടുണ്ടോ?


7. കൂടോത്രത്തിന്‌ ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ?


8. വെളിച്ചപ്പാടുള്ള സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ?


9. അമ്പല നേര്‍ച്ചകള്‍ കൊടുത്തിട്ടുണ്ടോ?


10. വിഗ്രഹങ്ങളെ വണങ്ങിയിട്ടുണ്ടോ?


11. അമ്പലങ്ങളിലെ ഭസ്മം, പൂവ്‌, ജലം, പ്രസാദ നൈവേദ്യങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ?


12. കൈനോട്ടം, ജാതകം, രാഹുകാലം, മുഖലക്ഷണം നോക്കൽ, സ്ഥാനം നോക്കൽ, ചാത്തന്‍ സേവ, സാത്താൻ ആരാധന എന്നിവ ചെയ്തിട്ടുണ്ടോ?


13. അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ചിട്ടുണ്ടോ?
ഉദാ: പൂച്ച കുറുകെ ചാടുക, പല്ലി ചിലയ്‌ക്കുക, പല്ലി തലയിൽ വീഴുക, വലതുകാല്‍ വച്ചു കയറുക. ഒന്നു പിഴച്ചാൽ മൂന്നു പിഴയ്ക്കും, നിറകുടം, കാലിക്കുടം, നാലാമത്തെ പെണ്ണ്‌ – മുതലായവ


14. ദൈവത്തില്‍ ആശ്രയിക്കാതെ ദര്‍ശനങ്ങളുടെയും ഭാവി പ്രവചിക്കുന്നവരുടെയും വാക്കുകളില്‍ ആശ്രയിക്കുകയോ അങ്ങനെ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക്‌ പ്രേരണ നല്‍കുകയോ ചെയ്തിട്ടുണ്ടോ? (ജറെ 23:16, 25-18)


15. വിശുദ്ധര്‍ക്ക്‌ അമിത പ്രാധാന്യം നല്കുകയോ ദൈവത്തെക്കാള്‍ അധികം അവരെ ഭയപ്പെടുകയോ ചെയ്തിട്ടുണ്ടോ? അവരെപ്പറ്റി അനാദരവോടെ സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ ? (നിയ 6:6-11)


16. ദൈവപ്രീതിയെക്കാള്‍ അധികം മനുഷ്യപ്രീതി നേടാന്‍ ശ്രമിച്ചിട്ടുണ്ടോ? മനുഷ്യനെ പ്രീതിപ്പെടുത്താന്‍ ദൈവത്തെ മറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടോ? (ഗലാ. 1:10, 1 സാമൂ 15:25)


17. ദൈവത്തില്‍ വിശ്വാസമില്ലായ്മ, കൂദാശകളിൽ വിശ്വാസമില്ലായ്മ ഉണ്ടോ?


18. പ്രത്യേക മാസങ്ങള്‍ക്കും കാലങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ടോ?

Section B


1. അഹങ്കാരം ഉണ്ടോ?


2. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?


3. പിടിവാശി ഉണ്ടോ?


4. സ്വാര്‍ത്ഥതയുളള ജീവിത ശൈലിയാണോ?


5. ആഡംബരപ്രിയം ഉണ്ടോ?


6. ധനമോഹം ളാണ്ടോ?


7. ജോലി ഒരു വിഗ്രഹമാണോ?


8. ഭക്ഷണാസക്തി ഉണ്ടോ?


9. സിനിമാ ഭ്രമം ഉണ്ടോ?


10. മദ്യം, കഞ്ചാവ്‌, മയക്കുമരുന്ന്‌, പുകവലി, മുറുക്ക്‌, പൊടിവലി, ചീട്ടുകളി, തുടങ്ങിയ ദുശ്ലീലങ്ങളുണ്ടോ?


11. മറ്റുള്ളവരെ ദുശഗ്മീലങ്ങളിലേക്ക്‌ ആകര്‍ഷിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?


12. ദൈവത്തിന്റെ നന്മകള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി അവിടത്തോട്‌ നന്ദി പറയാതിരുന്നോ? (റോമാ 1:18-32; ലൂക്കാ 17:11-19, 1 പത്രോ 2:9-10)


13. ദൈവം തന്ന കഴിവുകളെ, സിദ്ധികളെ വളര്‍ത്തിയെടുക്കാതിരുന്നിട്ടുണ്ടോ?


14. അവ ഉപയോഗിക്കാതിരുന്നിട്ടുണ്ടോ? (1 തിമോ 1:14)

Section C


1. ആരോടെങ്കിലും പ്രത്യേക മമത ഉണ്ടോ?


2. ദൈവത്തേക്കാള്‍ ഒന്നാം സ്ഥാനം മറ്റെന്തിനെങ്കിലും കൊടുക്കുന്നുണ്ടോ? പണം, വ്യക്തി, പ്രതാപം, വസ്ത്രം, ശരീരം, മന്ത്രം, സന്ദര്യം, സല്‍പ്പേര്‌, ലഹരി വസ്തുക്കൾ, സുഖസകര്യങ്ങള്‍, ജോലി, കുടുംബം, അധികാരം, ബഹുമതി, കൂട്ടുകാർ തുടങ്ങിയവ


3. ദൈവത്തെ സ്‌നേഹിക്കാതിരുന്നിട്ടുണ്ടോ?

Section D


1. ദൈവത്തിന്‌ പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരുടെ (വൈദികര്‍, കന്യാസ്ത്രീകൾ, പ്രേഷിതർ, വചനപ്രഘോഷകര്‍) സല്‍പ്പേരിന്‌ കളങ്കം വരുത്തിയിട്ടുണ്ടോ?


2. അവരെ ഉപദ്രവിക്കുകയോ, വേദനിപ്പിക്കുകയോ, അപമാനിക്കുകയോ ചെയ്തിട്ടുണ്ടോ?


3. പള്ളിയുമായി കേസ്സുകള്‍, തര്‍ക്കങ്ങള്‍ നടത്തിയിട്ടുണ്ടോ?

1. കൂടെക്കൂടെ ആണയിടുന്ന സ്വഭാവം ഉണ്ടോ?


2. ദൈവത്തെ ശപിച്ചിട്ടുണ്ടോ?


3. കള്ളസത്യം ചെയ്തിട്ടുണ്ടോ?


4. കള്ളക്കേസുകള്‍ കൊടുത്തിട്ടുണ്ടോ?


5. കള്ളസാക്ഷ്യം പറഞ്ഞിട്ടുണ്ടോ (പോലീസ്‌ സ്റ്റേഷനില്‍, കോടതിയില്‍, അധികാരിയുടെ സമക്ഷം)


6. നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാതിരുന്നിട്ടുണ്ടോ?


7. ദൈവത്തെക്കുറിച്ച്‌ അനാദരവോടെ സംസാരിച്ചിട്ടുണ്ടോ?


8. വിശുദ്ധരെയും, തിരുവസ്തുക്കളെയും നിന്ദിച്ചു പറഞ്ഞിട്ടുണ്ടോ?


9. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ?


10. യേശുക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താന്‍ ലജ്ജിച്ചിട്ടുണ്ടോ? (റോമ 10:9, ലൂക്കാ 9:25-25)


11. യേശുവിന്റെ തിരുവചനങ്ങളെ വളച്ചൊടിക്കുന്നവരുമായി സമ്പർക്കം പുലർത്തുകയും അത്തരക്കാരുടെ ഭവനത്തില്‍ പ്രവേശിക്കുകയും അവരുടെ പ്രാര്‍ത്ഥനായോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്തിട്ടുണ്ടോ? (യോഹ 2:22-29;2 യോഹ 9-11)


12. ശപിച്ചിട്ടുണ്ടോ?


13. ദൈവമാണ്‌ എന്റെ തകര്‍ച്ചയുടെ കാരണം എന്ന്‌ പറഞ്ഞിട്ടുണ്ടോ?


14. വചനദുരൂപയോഗം, വചനത്തെ നിന്ദിക്കല്‍, വെറുക്കല്‍, സന്ദേശ ദുർവ്യാഖ്യാനം മുതലായവ ചെയ്തിട്ടുണ്ടോ?


15. വിശുദ്ധ ഗ്രന്ഥം ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യാതിരിക്കുന്നുണ്ടോ?


16. വി. ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനു തന്നാലാകുന്ന വിധത്തിൽ (2 കൊറി. 9:16; നിയ 6:69) സഹായിക്കാരതിരുന്നിട്ടുണ്ടോ?


17. ദൈവതിരുനാമത്തില്‍ കള്ളസത്യം ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ, ദൈവതിരുനാമം ബഹുമാനമില്ലാതെ കൂടെക്കൂടെ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ? (പ്രഭാ 23:9-11)


18. നേര്‍ച്ചകള്‍ എല്ലാം ദൈവമഹത്വത്തിനുള്ളതാണ്‌. നേർന്ന നേർച്ചകൾ മനഃപൂര്‍വ്വം നിറവേറ്റാതിരുന്നിട്ടുണ്ടോ?


19. എല്ലാറ്റിനും എപ്പോഴും നേര്‍ച്ച നേരുന്ന പ്രകൃതക്കാരനാണോ? പ്രഭാ 18:22. 23: 23:11, 12 പൂറ. 35:21, നിയ. 23:21-23)


20. കള്ള കുമ്പസാരം, വി. ഗ്രന്ഥത്തെ അവഗണിക്കുക തുടങ്ങിയവ ചെയ്തിട്ടുണ്ടോ?


21. അര്‍ത്ഥമില്ലാത്ത പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ? വേഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലി തീര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ?

1. ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും (ദുഃഖവെള്ളി, വിഭൂതി, തോമ്മാസ്ലീഹായുടെ ദുക്റാന etc.) ദിവ്യബലിയില്‍ മനഃപൂര്‍വം സംബന്ധിക്കാതിരുന്നോ?


2. ബലിയര്‍പ്പണത്തിന്‌ യോജിക്കാത്ത വസ്ത്രധാരണം, നിൽപ്പ്‌, പെരുമാറ്റം ഇവ വഴി ആര്‍ക്കെങ്കിലും ബലിയര്‍പ്പണത്തിനു തടസ്സം നിന്നിട്ടുണ്ടോ?


3. അന്നേ ദിവസം ജോലി ചെയ്യുകയോ. ചെയ്യിപ്പിക്കുകയോ, മറ്റുള്ളവര്‍ക്ക്‌ വിശുദ്ധദിനാചരണത്തിനു തടസ്സം നില്ക്കുകയോ ചെയ്തിട്ടുണ്ടോ?


4. അന്നേ ദിവസം ദൈവിക കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതില്‍ ഉത്സാഹം കാണിക്കാതിരുന്നോ? (സജീവമായും, ശ്രദ്ധയോടും കൂടി) (നിയ 5:12-15; ഏശ 58:13-14)


5. വിശുദ്ധ കുര്‍ബാന അയോഗ്യതയോടെ സ്വീകരിച്ചിട്ടുണ്ടോ?


6. ഞായറാഴ്ചകളിൽ കൂലിവേല ചെയ്യാറുണ്ടോ? ചെയ്യിപ്പിക്കാറുണ്ടോ?


7. സമ്പത്ത്‌, കഴിവ്‌, ആരോഗ്യം എന്നിവ തന്റെ സാമര്‍ത്ഥ്യം കൊണ്ട്‌ ഉണ്ടായതാണെന്ന ധാരണയില്‍, ദൈവത്തിന്റെ ആധിപത്യത്തെ നിഷേധിച്ചിട്ടുണ്ടോ? (നിയ 8:17, 18; യാക്കോ 4:13,14)


8. പ്രാര്‍ത്ഥനാ ജീവിതം എങ്ങനെയുണ്ട്‌.


9. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കു മുടക്കം വരുത്തിയോ?


10. കുടുംബപ്രാര്‍ത്ഥനയിൽ സജീവമായി സംബന്ധിക്കാതിരുന്നോ?


11. കുടുംബ പ്രാര്‍ത്ഥന നടത്താറുണ്ടോ? (ലൂക്കാ 21:34, 38)


12. കൂദാശകള്‍ ഒരുക്കമില്ലാതെ, അയോഗ്യതയോടെ, വിശ്വാസമില്ലാതെ സ്വീകരിച്ചിട്ടുണ്ടോ? (1 കൊറി. 11:27-32)


13. ആണ്ട്‌ കുമ്പസാരം നടത്താതിരുന്നിട്ടുണ്ടോ?


14. പെസഹാകാലത്ത്‌ പരിശുദ്ധ കുര്‍ബാന സ്വീകരിക്കാതിരുന്നിട്ടുണ്ടോ?


15. വെളളിയാഴ്ച മാംസം ഉപയോഗിച്ചിട്ടുണ്ടോ?


16. സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളില്‍ വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വര്‍ജ്ജിക്കാതിരുന്നിട്ടുണ്ടോ?


17. നോമ്പുകാലത്ത്‌ വിവാഹം ആഘോഷിക്കുകയോ, സഭ മുടക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്തിട്ടുണ്ടോ?


18. രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടുണ്ടോ?


19. രജിസ്റ്റര്‍ വിവാഹത്തിന്‌ പ്രേരണ നല്‍കിയിട്ടുണ്ടോ?


20. ദൈവത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ളപതവാരവും ഓഹരിയും കൊടുക്കാതിരുന്നിട്ടുണ്ടോ?


21. ദൈവത്തിനു കൊടുക്കേണ്ട ദശാംശം മാറ്റിവച്ച്‌ കൊടുക്കാതിരുന്നിട്ടുണ്ടോ?


22. വചനപ്രഘോഷണം അനുവദിക്കാതിരുന്നിട്ടുണ്ടോ?


23. അനുഗ്രഹം ലഭിച്ചിട്ട്‌ നന്ദി പറയാതിരുന്നിട്ടുണ്ടോ?


24. ദൈവാലയ പരിശുദ്ധിക്ക്‌ കളങ്കം വരുത്തുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടോ?


25. ദൈവത്തെ മറന്നിട്ടുണ്ടോ?


26. ദൈവത്തോട്‌ മടുപ്പ്‌ തോന്നിയിട്ടുണ്ടോ?


27. ദൈവത്തെപ്പറ്റി മറ്റുള്ളവരില്‍ വെറുപ്പ്‌ ഉളവാക്കിയിട്ടുണ്ടോ?


28. നന്മ ലഭിച്ചു കഴിഞ്ഞിട്ട്‌ ദൈവത്തിൽ നിന്ന്‌ പിൻമാറിയിട്ടുണ്ടോ?


29. ദൈവത്തെ പ്രകോപിപ്പിച്ചിട്ടുണ്ടോ?


30. ദൈവമഹത്യത്തെ ക്ഷതമേല്‍പ്പിച്ചിട്ടുണ്ടോ?


31. ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ?


32. ദൈവത്തിന്റെ രക്ഷാകരപദ്ധതി തിരസ്ക്കരിച്ചിട്ടുണ്ടോ?


33. ദൈവത്തിന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടോ?

1. മാതാപിതാക്കളെ ബഹുമാനിക്കാതിരുന്നിട്ടുണ്ടോ?


2. അവരെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാതിരുന്നിട്ടുണ്ടോ?


3. അവരെ വേദനിപ്പിച്ചിട്ടുണ്ടോ, സംസാരത്തിലൂടെയും പ്രവർത്തനത്തിലൂടെയും മുറിപ്പെടുത്തിയിട്ടുണ്ടോ?


4. അവരുടെ രോഗത്തിലും, അവശതയിലും, വാര്‍ദ്ധക്യത്തിലും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യാതിരുന്നിട്ടുണ്ടോ?


5. മുതിര്‍ന്നവരെയും മേലധികാരികളെയും അനുസരിക്കാതിരുന്നിട്ടുണ്ടോ?


6. മരിച്ചവര്‍ക്കുവേണ്ടിയുള്ള കടമകൾ നിറവേറ്റാതിരുന്നിട്ടുണ്ടോ?


7. ജീവിത പങ്കാളിയെ ശാരീരികമായി വേദനിപ്പിച്ചിട്ടുണ്ടോ?


8. അസഭ്യ വാക്കുകള്‍ പറഞ്ഞിട്ടുണ്ടോ?


9. ഭാര്യ, ഭർതൃവീട്ടുകാരെ കുറ്റപ്പെടുത്തിയിട്ടുണ്ടോ?


10. ഭാര്യയോട്‌ പിണങ്ങി വീട്ടിൽ നിന്നും ഇറക്കിവിടുകയോ, അവളുടെ വീട്ടിലേയ്ക്ക്‌ പറഞ്ഞയയ്ക്കുകയോ, ചെയ്തിട്ടുണ്ടോ?


11. ജീവിത പങ്കാളിയെ സംശയിച്ചിട്ടുണ്ടോ?


12. ജീവിത പങ്കാളിയുടെ ശാരീരിക ആവശ്യങ്ങള്‍ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?


13. ജീവിത പങ്കാളിയെ അനുസരിക്കാതിരുന്നിട്ടുണ്ടോ?


14. മക്കളെ കഠിനമായി ശിക്ഷിച്ചിട്ടുണ്ടോ?


15. മക്കളെ സദാ കുറ്റപ്പെടുത്തുന്ന സ്വഭാവം ഉണ്ടോ?


16. ജീവിത പങ്കാളിയെ, കുട്ടികളുടെയും മറ്റുള്ളവരുടെയും മുമ്പിൽ തരംതാഴ്ത്തി സംസാരിച്ചിട്ടുണ്ടോ?


17. ജീവിത പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ?


18. ദാമ്പത്യ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ?


19. ജീവിത പങ്കാളിയോട്‌ അവിശ്വസ്തത പുലര്‍ത്താറുണ്ടോ?


20. ഗുരുക്കന്മാരോടു ബഹുമാനവും അനുസരണവും കാണിക്കാതിരുന്നിട്ടുണ്ടോ?


21. ജോലി ചെയ്യുന്ന സ്ഥാപനത്തോട്‌ വിശ്വസ്തതയും സ്നേഹവും പുലര്‍ത്താതിരുന്നിട്ടുണ്ടോ?


22. സമൂഹത്തിലെ മന്ദബുദ്ധികള്‍, മാനസിക രോഗികൾ, വികലാംഗര്‍, മൂകര്‍, ബധിരര്‍ എന്നിവരോട്‌ അനുകമ്പ കാണിക്കാതിരുന്നിട്ടുണ്ടോ?


23. സര്‍ക്കാര്‍ നിയമങ്ങൾ അനുസരിക്കാതിരുന്നിട്ടുണ്ടോ?


24. നികുതികളിൽ, ഭൂനികുതി, ഭവനനികുതി, ആദായനികുതി, എന്നിവയിൽ വെട്ടിപ്പും തട്ടിപ്പും കാണിക്കാറുണ്ടോ?


25. മക്കളോടുള്ള കടമകൾ നിറവേറ്റാതിരുന്നിട്ടുണ്ടോ?


26. സ്വത്ത്‌ ഭാഗം വച്ച്‌ നല്‍കാതിരുന്നിട്ടുണ്ടോ?


27. മറ്റുള്ളവരുടെ പരാജയത്തില്‍ ആഹ്ലാദിച്ചിട്ടുണ്ടോ?


28. നന്മ ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക്‌ അത്‌ നിഷേധിച്ചിട്ടുണ്ടോ?

1. മറ്റുള്ളവരെ വെറുക്കുക. വേദനിപ്പിക്കുക. വിദ്വേഷം വച്ചു പുലർത്തുക എന്നിവ ചെയ്തിട്ടുണ്ടോ?


2. മറ്റുള്ളവരുടെ സല്‍പ്പേരിന്‌ കളങ്കം വരുത്തിയിട്ടുണ്ടോ? തേജോവധം ചെയ്തിട്ടുണ്ടോ?


3. വിവാഹം മുടക്കിയിട്ടുണ്ടോ?


4. ഭ്രൂണഹത്യ നടത്തിയിട്ടുണ്ടോ?


5. ഭ്രൂണഹത്യ ചെയ്യാന്‍ ഒരുങ്ങുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ?


6. ഭ്രൂണഹത്യയ്ക്ക്‌ കൂട്ടു നിന്നിട്ടുണ്ടോ?


7. ഭ്രൂണഹത്യയ്ക്ക്‌ പ്രേരിപ്പിച്ചിട്ടുണ്ടോ?


8. ഭ്രൂണഹത്യയ്ക്കുശേഷം പരിഹാരം ചെയ്യാതിരുന്നിട്ടുണ്ടോ?


9. ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ?


12. ആത്മഹത്യക്കു പ്രേരണ നല്‍കിയിട്ടുണ്ടോ?


11. ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടോ?


12. പക്ഷപാതം കാണിച്ചിട്ടുണ്ടോ?


13. അസുയ ഉണ്ടോ?


14. പിണങ്ങിക്കഴിയുന്നുണ്ടോ?


15. മുന്‍കോപം ഉണ്ടോ?


16. അസഭ്യ വചനങ്ങള്‍ പറയുന്ന സ്വഭാവം ഉണ്ടോ?


17. ആരോടെങ്കിലും ക്ഷമിക്കുവാനുണ്ടോ?


18. മദ്യപാനം, പുകവലി, മയക്കുമരുന്ന്‌, അമിതമായ ജോലി, അമിതമായ ഉറക്ക ഒഴിവ്‌, അമിതമായ ഭക്ഷണരീതി തുടങ്ങിയവ വഴി ശരീരത്തിന്റെ ആരോഗ്യത്തെ ഹനിച്ചിട്ടുണ്ടോ? (സുഭാ 23:29-35)


20. പൊതു മുതല്‍ നശിപ്പിച്ചിട്ടുണ്ടോ?


21. സഹായം അര്‍ഹിക്കുന്ന സഹോദരനിൽ നിന്ന്‌ ഒഴിഞ്ഞുമാറിയിട്ടുണ്ടോ?


22. പ്രതികാരം ചെയ്തിട്ടുണ്ടോ?


23. മറ്റുള്ളവരെ കളിയാക്കി രസിക്കുക. ദ്രോഹിക്കുക, വഞ്ചിക്കുക എന്നിവ ചെയ്തിട്ടുണ്ടോ?


24. മറ്റുള്ളവരെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ?


25. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ആരുടെയെങ്കിലും ജീവനോ, ആരോഗ്യത്തിനോ ക്ഷതം സംഭവിച്ചിട്ടുണ്ടോ?

1. മനുഷ്യന്റെ മഹത്വമാണ്‌ 6-ആം പ്രമാണം നല്‍കാന്‍ ദൈവത്തെ പ്രേരിപ്പിച്ചത്‌.


2. മനുഷ്യശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്‌. (1 കൊറി 6/19)


3. ജഡികപ്രവണതകള്‍ അനുസരിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. (റോമ 8/8)


4. ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്ക്‌ നയിക്കുന്നു. (റോമ 8/6)


5. വ്യഭിചാരത്തില്‍ നിന്ന്‌ ഓടിയകലുവിന്‍,മനുഷ്യന്‍ ചെയ്യുന്ന മറ്റ്‌ പാപങ്ങള്‍ എല്ലാം ശരീരത്തിന്‌ വെളിയിലാണ്‌. വൃഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിന്‌ എതിരായി പാപം ചെയ്യുന്നു. (1 കൊറി. 6/18)

1. സാധനങ്ങള്‍, പണം, കളളതൂക്കം, കള്ളത്രാസ്‌, അന്യായവില, അന്യായ പലിശ, കൈക്കൂലി, വഞ്ചന


2. കോപ്പിയടി, കാപട്യം, സമയത്തിന്റെ ദുരുപയോഗം, പണത്തിന്റെ ധൂര്‍ത്ത്‌


3. കീഴ്ജോലിക്കാരോട്‌, മക്കളോട്‌ അപമര്യാദയായി പെരുമാറുകയും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടോ? (1 പത്രോ 5:2-4)


4. സഹോദരങ്ങളോട്‌ പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടോ? (യാക്കോ 2:1-9)


5. ഉത്തിരിപ്പുകടം?


6. വേലക്കാര്‍ക്ക്‌ ന്യായമായ കൂലി കൊടുക്കാതിരുന്നിട്ടുണ്ടോ?


7. അന്യന്റെ വസ്തു കൈയ്യടക്കുക.


8. മറ്റുള്ളവരെകൊണ്ട്‌ ലാഭമെടുക്കുക


9. തെറ്റായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുക.

1. നീ വ്യാജം പറഞ്ഞത്‌ മനുഷ്യനോടല്ല, ദൈവത്തോടാണ്‌. (അപ്പ. 5/4)


2. കളളം പറയുന്ന അധരങ്ങള്‍ കര്‍ത്താവിന്‌ വെറുപ്പാണ്‌ (സുഭാ. 12/22)


3. നിന്റെ നുണ നിന്റെ തലയ്ക്ക്‌ തന്നെ തിരിഞ്ഞടിക്കും (ദാനിയേൽ 13/55)


4. കളളം പറയുന്ന നാവ്‌ നേടിത്തരുന്ന സമ്പത്ത്‌ പെട്ടെന്ന്‌ തിരോഭവിക്കുന്ന നീരാവിയും മരണത്തിന്റെ കെണിയുമാണ്‌. (സുഭാ. 21/6)


5. നുണ വികൃതമായ കറയാണ്‌, അജ്ഞന്റെ അധരത്തില്‍ അത്‌ എപ്പോഴും കാണും. (പ്രഭാ. 20/24)

1. ആസക്തിയോടെ സ്ത്രീയെ (പുരുഷനെ) നോക്കിയിട്ടുണ്ടോ?


2. ലൈംഗിക വൈകൃതങ്ങളായ സ്വയംഭോഗം, സ്വവര്‍ഗഭോഗം, വികാരങ്ങൾ ഉണര്‍ത്തുന്ന ചിത്രങ്ങൾ, പുസ്തകങ്ങൾ ഇവ വഴി ശരീരത്തിന്റെ പരിശുദ്ധി നശിപ്പിച്ചിട്ടുണ്ടോ? (1 കൊറി 6:9-20)


3. ആരുടെ എങ്കിലും വികാരത്തെ നോട്ടം, സംസാരം, പ്രവൃത്തി, ആംഗ്യം ഇവമൂലം ഉണര്‍ത്തുവാന്‍ ഇടയായിട്ടുണ്ടോ?


4. വികാരങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നോര്‍ത്ത്‌ സ്തുതിച്ചു നന്ദി പറയാതിരുന്നോ? വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ അശ്രദ്ധ കാണിച്ചോ? പ്രഭാ. 23:16, 9:19; സുഭാ 7:10-27, 25:28)


5. സംസാരം, നോട്ടം, സ്പര്‍ശനം, കത്ത്‌, പെരുമാറ്റം ഇവ വഴി മറ്റുള്ളവർക്ക്‌ പാപകാരണമായിട്ടുണ്ടോ? ദുര്‍മാതൃക? (മത്താ. 5:27-30, 18:6-9; 1 കൊറി 8:12-13)


6. ബലാത്സംഗം നടത്തിയിട്ടുണ്ടോ?


7. സഹോദരങ്ങളെ ഏതെങ്കിലും കാരണത്താല്‍ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചിട്ടുണ്ടോ? (1 കൊറി 6:12-20), കുട്ടികളെ ദുരൂപയോഗിച്ചിട്ടുണ്ടോ?


8. പരിശുദ്ധാത്മാവിന്റെ ആലയമായ നിങ്ങളുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കാതിരുന്നിട്ടുണ്ടോ?


9. വിശുദ്ധിയില്‍ വളരാന്‍ ഉത്സാഹിക്കാതിരുന്നോ? (1 പത്രോ 1:15,16)


10. കണ്ണുകൊണ്ട്‌ – വ്യക്തികള്‍. പുസ്തകം, പോസ്റ്റര്‍, സിനിമ, നോട്ടം, ഇവയിലൂടെ പാപം ചെയ്തിട്ടുണ്ടോ? മറ്റുള്ളവര്‍ക്ക്‌ ഇടര്‍ച്ച നല്‍കിയിട്ടുണ്ടോ?


11. കാതുകൊണ്ട്‌ – അശ്ലീല സംഭാഷണം, അശ്ലീല സംഗീതം കേട്ടിട്ടുണ്ടോ?


12. ദുഷ്ചിന്തകളെ താലോലിച്ചിട്ടുണ്ടോ?


13. പഴയ പാപങ്ങളോര്‍ത്ത്‌ സന്തോഷിച്ചിട്ടുണ്ടോ?


14. ഒളിഞ്ഞുനോട്ടം, ഒളിഞ്ഞിരുന്ന്‌ കേൾക്കൽ?


15. മൃഗഭോഗം ചെയ്തിട്ടുണ്ടോ?


16. വ്യഭിചാരം വിവാഹത്തിനു മുന്‍പും, പിൻപും നടത്തിയിട്ടുണ്ടോ?


17. കൃത്രിമ കുടുംബാസൂത്രണം, വന്ധ്യംകരണം എന്നിവ നടത്തിയിട്ടുണ്ടോ?


18. ആഗ്രഹിച്ച ജീവിത പങ്കാളിയെ, മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കാത്തതില്‍ ദുഃഖിച്ചിട്ടുണ്ടോ?


19. പ്രേമബന്ധങ്ങള്‍, പ്രേമത്തിന്‌ സഹായിക്കൽ, അവിഹിത ബന്ധങ്ങള്‍, അന്യന്റെ ഭാര്യയെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ?


20. അമിത ദുഃഖം, ആകുലത, ഭയം, ഭക്ഷണം മനഃപൂര്‍വ്വം കഴിക്കാതിരിക്കുക, ആരോഗ്യം സംരക്ഷിക്കാതിരിക്കുക ഇവ വഴി ശരീരത്തെ പീഡിപ്പിച്ചിട്ടുണ്ടോ? (പ്രഭാ 30:21-25; 37:30-31)


21. മദ്യപിച്ച്‌ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടിട്ടുണ്ടോ?


22. അന്യപുരുഷന്റെ (അന്യസ്ത്രീ) ഇവരെ മനസ്സില്‍ ധ്യാനിച്ച്‌ ദാമ്പത്യ ധര്‍മ്മം അനുഷ്ഠിച്ചിട്ടുണ്ടോ?


23. അന്യന്റെ കുടുംബജീവിതം നശിപ്പിച്ചിട്ടുണ്ടോ?


24. അടക്കമില്ലാത്ത വസ്ത്രധാരണം നടത്തിയിട്ടുണ്ടോ?

1. നുണ പറയാറുണ്ടോ?


2. കള്ള രേഖകൾ? കുറ്റാരോപണം?


3. സത്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?


4. രഹസ്യം പുറത്താക്കാറുണ്ടോ? കാപട്യം?


5. ഇല്ലാക്കഥകള്‍ പറഞ്ഞു പരത്താറുണ്ടോ? പരദൂഷണം നടത്തിയിട്ടുണ്ടോ?


6. മാതാപിതാക്കളുടെ പ്രമാണങ്ങളിൽ മാറ്റം വരുത്തിയിട്ടാണ്ടോ? വഞ്ചിച്ചിട്ടുണ്ടോ?


7. വസ്തുവിന്റെ അതിര്‍ത്തി മാറ്റിയിട്ടുണ്ടോ?


8. വാഗ്ദാനങ്ങള്‍ ലംലിച്ചിട്ടുണ്ടോ?


9. കടം വാങ്ങിയത്‌ മടക്കിക്കൊടുക്കാതിരുന്നിട്ടുണ്ടോ? മോഷണത്തിന്‌ സഹായിച്ചിട്ടുണ്ടോ?


10. കളഞ്ഞു കിട്ടിയവ കൊടുക്കാതിരുന്നിട്ടുണ്ടോ?


11. ജോലികളില്‍ കൃത്യനിഷ്ഠ പാലിക്കാതിരുന്നിട്ടുണ്ടോ?


12. കൃഷിനാശം, വസ്തുനാശം ഇവ വരുത്തിയിട്ടുണ്ടോ?


13. മിണ്ടാപ്രാണികളോട്‌ ക്രൂരത കാണിച്ചിട്ടുണ്ടോ?


14. വെളളം, വഴി, ഇലക്ട്രിസിറ്റി ഇവ പങ്കുവയ്ക്കാതിരുന്നിട്ടുണ്ടോ?


15. സഹോദരങ്ങള്‍ക്ക്‌ കിട്ടേണ്ട ന്യായമായ അവകാശം അവര്‍ക്കു നിഷേധിച്ചിട്ടുണ്ടോ?
ഉദാഃ: വഴി, കുടിവെള്ളം, ഇലക്ട്രിസിറ്റി ഇവ നിഷേധിക്കുക. അന്യായമായ പലിശ വാങ്ങുക. ജീവനക്കാര്‍ക്ക്‌ കൂലി കൊടുക്കാതിരിക്കുക. അതിര്‍ത്തിക്കല്ലുകള്‍ മാറ്റുക, വസ്തുവകകൾ അന്യായമായി കൈപ്പറ്റുക, കള്ളസാക്ഷി പറയുക, വിശ്വാസവഞ്ചന, ഊമക്കത്ത്‌ എഴുതുക (പ്രഭാ. 34:18-22, സുഭാ. 11:1, 20:11, 22:22-23; 23:10, 11; യാക്കോ 5:1-6; പുറ 21:18-19; 22:1-15, ലേവ്യ 6:1-7)


16. കൊതികാണിച്ചിട്ടുണ്ടോ?


17. അമിത ഭോജനം നടത്താറുണ്ടോ?


18. ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയിട്ടുണ്ടോ? (1 തിമോ 5:8; ലൂക്കാ 12:41-48)


19. ആയിരിക്കുന്ന രീതിയില്‍ സ്വയം അംഗീകരിക്കാതിരുന്നിട്ടുണ്ടോ? ആത്മപ്രശംസ നടത്തുന്ന വ്യക്തിയാണോ?


20. സ്വയം വെറുക്കുകയും നിന്ദിക്കുകയും മരിച്ചാൽ മതിയായിരുന്നു എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ; ആത്മഹത്യയെപ്പറ്റി ആലോചിച്ചിട്ടാണ്ടോ? (ഏശ 43:14; 1 പത്രോ 2:9-10; യാക്കോ 4:13-17)


21. അലസതമൂലം ദൈവം തന്ന സമയവും അവസരങ്ങളും പാഴാക്കിക്കളഞ്ഞിട്ടുണ്ടോ? (സുഭാ. 26:13-17; 2 തെസ3:11-12)


22. മേലധികാരികളെ വേദനിപ്പിക്കുകയോ, അപമാനിക്കുകയോ, ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടോ? (റോമ 13:1-7; പ്രഭാ. 3:1-16)


23. ജീവിതാന്തസ്സ്‌ വഴി ഏറ്റെടുത്ത കടമകൾ ശരിയായി നിര്‍വ്വഹിക്കാതിരുന്നോ. ദാമ്പത്യ ജീവിതത്തില്‍ അവിശ്വസ്തത കാണിച്ചോ?


24. സംസാരംവഴി ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുകയോ മറ്റുള്ളവരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ (പ്രഭാ 9:4-17)


25. മുഖസ്തുതി പറഞ്ഞിട്ടുണ്ടോ? പ്രഭാ 28:18-26; സങ്കി 12:1-3)


26. വ്യര്‍ത്ഥഭാഷണം? മനുഷ്യപ്രീതിക്കുവേണ്ടിയുള്ള ദാഹം?


27. ചെയ്യാമായിരുന്ന സഹായം, നന്മ അതിന്‌ അര്‍ഹമായ വ്യക്തിക്ക്‌ നിഷേധിച്ചിട്ടുണ്ടോ? സുഭാ 3:27, 28: യാക്കോ 2:1-4)


28. സഹോദരര്‍ക്ക്‌ അര്‍ഹമായ അവകാശം, നീതി, നിഷേധിക്കപ്പെട്ടപ്പോൾ അവനുവേണ്ടി സ്വരമുയർത്താതെ ഭൂരിപക്ഷത്തോടു ചേര്‍ന്ന്‌ അനീതിക്കു കൂട്ടുനിന്നിട്ടുണ്ടോ? ദുര്‍വിധി നടത്തിയിട്ടുണ്ടോ? (സുഭാ. 31:3-7; പുറ 23:1-7)


29. സഹോദരങ്ങളുടെ തെറ്റുകള്‍ തിരുത്തിക്കൊടുക്കാതിരുന്നോ? മക്കളുടെ തെറ്റുകള്‍ ന്യായീകരിച്ചോ? (എസെ. 3:17-21)


30. സഹോദരങ്ങളുടെ ഉന്നതിയില്‍, നന്മയില്‍, വളര്‍ച്ചയില്‍ അസ്വസ്ഥനായിട്ടുണ്ടോ, സന്തോഷിക്കാതിരുന്നോ? ഉല്‍പ 4:1-7, സുഭാ 24:17-18; മത്താ 20:1-16)


31. സഹോദരങ്ങള്‍ വേദനിക്കുമ്പോഴുണ്ടാകുന്ന നിഗൂഡാനന്ദം?


32. അന്യന്റെ വസ്തുക്കൾ (സാധനങ്ങള്‍, പണം, വീട്‌, സ്ഥലം) മോഹിക്കുക?