Saint Louis-Marie de Montfort
Saint Louis-Marie de Montfort
വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ ക്രമപ്രകാരമുള്ള മരിയന്‍ പ്രതിഷ്ഠയ്ക്ക് 33 ദിവസത്തെ ഒരുക്കം​
24-ആം ദിവസം​
മൂന്നാംഘട്ടം - ആമുഖം

പരിശുദ്ധ കന്യകയെക്കുറിചുള്ള അറിവ്‌ നേടുക. യേശുവിനോട ഐക്പ്പെടുകയാണ്‌ നമ്മുടെ ജീവിത ലക്ഷ്യം. മറിയത്തിലൂടെയാണ്‌ നാം യേശുവിനോട ഐക്യപ്പെടുന്നത്‌. മറിയത്തോടടുക്കുന്തോറും യേശുവോടാണ്‌ നാം ഐക്യപ്പെടുന്നത്‌. രണ്ടാം വത്തിക്കാന്‍ കണ്‍സില്‍ പഠിപ്പിക്കുന്നത്‌, തിരുസഭ പല മരിയന്‍ഭക്തമുറകളെയും അംഗീകരിച്ചിരിക്കുന്നത്‌ മാതാവ്‌ വണങ്ങപ്പെടുന്നതോടുകൂടെ പുത്രന്‍ ശരിയായി അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും മഹത്തവത്കരിക്കപ്പെടുകയും അവിടത്തെ കല്ചനകള്‍ അനുസരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്‌.” (തിരുസഭ 66). ആകയാല്‍ ഈ മൂന്നാംഘട്ടത്തില്‍ ഒരാഴ്ച മുഴുവന്‍ പരിശുദ്ധ കന്യകയെക്കുറിച്ചുള്ള അറിവിനായി വിനിയോഗിക്കാന്‍ വിശുദ്ധലൂയിസ്‌ഡി മോണ്‍ഫോര്‍ട്ട്‌ നമ്മോടാവശ്യപ്പെടുന്നു.

പരിശുദ്ധ മറിയം, നമ്മുടെ രാജ്ഞിയും മധ്യസ്ഥയുമാണ്‌, നമ്മുടെ അമ്മയും നാഥയും. അവളുടെ രാജ്ഞിത്വത്തിന്റെയും മാധ്യസ്ഥത്തിന്റെയും മാത്യത്വത്തിന്റെയും ഫലങ്ങളെന്തെല്ലാമെന്നും അതോടൊപ്പം ഔന്നത്യത്തിന്റെയും (പ്രത്യേകാവകാശങ്ങളുടെയും സ്വഭാവമെന്തെല്ലാമെന്നും നാമറിയണം. കാരണം ഇവയാണ്‌ മരിയന്‍ സമര്‍പ്പണം എന്ന ഈ പ്രത്യേക ഭക്തിക്ക്‌ അടിസ്ഥാനമായത്‌.

മാതാവാണ്‌ നമ്മെ വാര്‍ത്തെടുക്കാനുള്ള മൂശ. അവളുടെ മാനസികഭാവങ്ങള്‍ നമ്മുടേതാകേണ്ടതുണ്ട്‌. അവളുടെ നിയോഗങ്ങള്‍ നാം സ്വായത്തമാക്കേണ്ടതുണ്ട്‌. പരിശുദ്ധ അമ്മയുടെ ആന്തരിക ജീവിതം പഠിക്കാതെ ഇതു സാധ്യമല്ല. പരിശുദ്ധ മാതാവിന്റെ പുണ്യങ്ങള്‍, വിചാരവികാരങ്ങള്‍, വ്യാപാരങ്ങള്‍, ക്രിസ്മുരഹസ്യയത്തിലെ അവളുടെ ഭാഗഭാഗിത്വം, അവിടുത്തോടുള്ള അവളുടെ ഐക്യം എന്നിവയെല്ലാം നമ്മുടെ പഠനവിഷയമാക്കപ്പെടണം.

ഒരുക്കപ്രാര്‍ത്ഥനകളില്‍ ആദ്യഭാഗം (1 മുതൽ 7 വരെ ജഡമോഹങ്ങളില്‍ നിന്നുള്ള നമ്മുടെ സ്വയം വിശുദ്ധീകരണത്തിനും, വിമലഹൃദയപ്രതിഷ്ടമാ ഒരുക്കത്തിനായി പ്രാര്‍ത്ഥിച്ചൊരുങ്ങുന്നതിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളാണ്‌. താല്യര്യമുള്ളവര്‍ക്ക്‌ ഈ ആഴ്ചയില്‍ കരുണക്കൊന്ത കൂടി ചൊല്ലാവുന്നതാണ്‌.

ഒരുക്ക പ്രാര്‍ത്ഥനകള്‍
വിശുദ്ധ കുരിശിന്റെ അടയാളം

വിശുദ്ധ കുരിശിന്റെ അടയാളത്താലൊ ഞങ്ങളുടെ ശ്രതുക്കളില്‍ നിന്നുംവഞങ്ങളെ രക്ഷിക്ക ഞങ്ങളുടെ തമ്പുരാന്വെപിതാവിന്റെയും, പുത്രന്റെയും വരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേൻ.

1. മരിയന്‍ പ്രാർത്ഥനകൾ

1. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമെ, പാപികളുടെ സങ്കേതമേ ഞങ്ങളിതാ അങ്ങേ സങ്കേതത്തില്‍ അഭയത്തിനായി ഓടിയണയുന്നു. പാപികളായ ഞങ്ങളുടേമേല്‍ അലിവായിരുന്ന്‌ അങ്ങേ തിരുക്കുമാരനോട ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, ആമ്മേന്‍.

2. നാരകീയ സര്‍പ്പത്തിന്റെ തലയെ തകര്‍ത്ത പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും കൂട്ടായ്യകളുടെയും തിരുസഭയുടെയും സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന പിശാചിന്റെ എല്ലാ കുടില തന്ത്രങ്ങളെയും അമ്മയുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന്‌ തകര്‍ത്തു കളയണമേ. ആമ്മേന്‍.

3. കര്‍ത്താവായ യേശുക്രിസ്മുവേ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്ക്‌ അയക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ്‌ വസിക്കട്ടെ, അതുവഴി ധാര്‍മിക അധപതനം, ദുരന്തങ്ങള്‍, യ്യുദ്ധം, എന്നിവയില്‍ നിന്നും അവര്‍ സംരക്ഷിക്കപ്പെട്്ടെ. സര്‍വജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകമറിയം ഇപ്പോള്‍ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ, ആമ്മേന്‍.

4. പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ, അങ്ങേ വത്സല മണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹ്യദയത്തിന്റെ ശക്തമായ, മദ്ധ്യസ്ഥതയാല്‍ ഞങ്ങളില്‍ വന്ന്‌ വസിക്കണമേ.

പ്രതിഷ്ടാ നവീകരണ സുകൃതജപം

(ഹൃദ്ദിസ്ഥമാക്കിക്കൊണ്ട്‌ എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

അമ്മേ മാതാവേ, ഞാന്‍ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്‌.

ഈശോയെ ഞാന്‍ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌.

2. കരുണയുടെ സുകൃതജപം

(3 പ്രാവശ്യം)

ഈശോയുടെ തിരുവിലാവില്‍ നിന്നും ഞങ്ങള്‍ക്ക്‌ കാരുണ്യ ശ്രോതസ്മായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞങ്ങൾ അങ്ങയില്‍ ശരണപ്പെടുന്നു.

ഈശോയെ ഞാന്‍ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌.

3. മാതാവിന്റെ സ്തോത്രഗീതം

(പ്രരിശുദ്ധ അമ്മയുടെ സ്തോത്രഗീതം എല്ലാവരും എല്ലാ ദിവസവും ചൊലുക)

മറിയം പറഞ്ഞു: എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,.അവിടുത്തെ നാമം പരിശുദ്ധമാണ്‌. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും. അവിടുന്ന്‌ തന്റെ ഭൂജം കൊണ്ട്‌ ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ ആഅഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട്‌ സംതൃപ്തരാക്കി; സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ. ലൂക്കാ 1: 46-55

തുടര്‍ന്നുള്ള 3 പ്രാര്‍ത്ഥനകളാണ്‌ (8, 9,10 – വി.ലൂയിസ്‌ ഡി മോണ്‍ഫോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നത്‌) പ്രതിഷ്ടാ ഒരുക്കത്തിന്‌ നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കേണ്ടത്‌).