Friday, October 18, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JuneJune 27: വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍

June 27: വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍

കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ്‌ സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാ മറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങളെ വ്യക്തമാക്കപ്പെട്ടു.

444-ലാണ് വിശുദ്ധ സിറിള്‍ മരണപ്പെടുന്നത്. സഭയിലെ ഏറ്റവും വലിയ വേദപാരംഗതന്‍മാരില്‍ ഒരാളായി തിരുസഭ വിശുദ്ധനെ ആദരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള വിശുദ്ധന്റെ വ്യഖ്യാന രചന നമുക്ക്‌ ലഭിച്ചിട്ടുള്ള വളരെ അമൂല്യമായ പ്രമാണങ്ങളില്‍ ഒന്നാണ്.

തിരുസഭയിലെ മഹാന്‍മാരായ ഗ്രീക്ക് പിതാക്കന്‍മാരില്‍ ഒരാളാണ് വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകത്വത്തെ നിരാകരിച്ച നെസ്റ്റോരിയൂസിനെതിരെ പോരാടുവാനായി ദൈവം അയച്ച ഒരു പരിചയും, വീരനുമായിരുന്നു വിശുദ്ധന്‍. ഈ മതവിരുദ്ധവാദം വിജയിക്കുകയായിരുന്നുവെങ്കില്‍ പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവ്‌ എന്ന് വിളിക്കുവാന്‍ സാധിക്കുമായിരുന്നില്ല.

വിശുദ്ധ അത്തനാസിയൂസിനും, വിശുദ്ധ ഓഗസ്റ്റിനേയും ഒഴിച്ച് നിര്‍ത്തിയാല്‍ വിശുദ്ധ സിറിളിന് തുല്ല്യനായ മറ്റൊരു യാഥാസ്ഥിതിക വാദിയെ തിരുസഭാ ചരിത്രത്തില്‍ കാണുവാന്‍ കഴിയുകയില്ല. 431-ലെ എഫേസൂസിലെ സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ മേല്‍നോട്ടമായിരുന്നു വിശുദ്ധന്റെ ഏറ്റവും വലിയ നേട്ടം.

ആ സമ്മേളനത്തിന്റെ ആത്മാവ് വിശുദ്ധനായിരുന്നു. സെലസ്റ്റിന്‍ പാപ്പാ വിശുദ്ധനെയായിരുന്നു ആ സമ്മേളനത്തിലെ തന്റെ പ്രതിനിധിയായി നിയോഗിച്ചിരുന്നത്. ഈ സമ്മേളനത്തില്‍ രണ്ട് പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ വിശദീകരിക്കപ്പെട്ടു. യേശുവില്‍ ഒരു വ്യക്തിത്വമാണ് ഉള്ളതെന്ന സിദ്ധാന്തവും, മറിയം ‘ദൈവമാതാവ്‌’ (Theotokos) എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹയാണെന്ന സിദ്ധാന്തവുമായിരുന്നു അവ. രണ്ടാമത്തെ പ്രമാണത്തെ വിജയകരമായി അംഗീകരിപ്പിച്ചു എന്നതാണ് വിശുദ്ധനെ ആദരണീയനാക്കുന്ന വിശേഷണങ്ങളില്‍ ഒന്ന്.

വിശുദ്ധന്റെ രചനകളിലെ അഗാധതയും, വ്യക്തതയും കാരണം ഗ്രീക്ക്‌ കാര്‍ വിശുദ്ധനെ ‘പിതാക്കന്‍മാരുടെ മുദ്ര’ എന്നാണു വിളിച്ചിരുന്നത്. 32 വര്‍ഷത്തോളം റോമിലെ മെത്രാനായിരുന്നതിന് ശേഷം 444-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്, എഫേസൂസ്‌ സമിതിയില്‍ വെച്ച് പരിശുദ്ധ മാതാവിന് നല്‍കിയ ആദരവിന്റെ ഏറ്റവും ആദരണീയമായ സ്മാരകമായി സെന്റ്‌ മേരി മേജര്‍ ബസിലിക്കാ നിലകൊള്ളുന്നു. ആ പുണ്യഭൂമിയിലേക്കുള്ള പ്രവേശന കവാടത്തില്‍ യേശുവിന്റേയും, മറിയത്തിന്റേയും ജീവിതത്തിലെ പ്രാധാന സംഭവങ്ങളെ മോസൈക്കില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇതര വിശുദ്ധര്‍

1. സെസരേയായിലെ അനെക്തൂസ്

2. അരിയാല്‍ദൂസ്

3. പൗലോസ്ശ്ലീഹായുടെ ശിഷ്യനായിരുന്ന ക്രെഷന്‍സ്

4. നോള ബിഷപ്പായിരുന്ന ദെയോദാത്തൂസ്

5. കയാസ്സോയിലെ അഞ്ചാമത്തെ ബിഷപ്പായിരുന്ന ആരഗണിലെ ഫെര്‍ഡിനന്‍റ്

6. ചിനോണിലെ ജോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...