Friday, November 22, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints MayMay 05: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

May 05: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

ജെറുസലേമില്‍ യഹൂദ മാതാപിതാക്കന്മാരില്‍ നിന്നാണ് ആഞ്ചെലൂസ് ഭൂജാതനായത്. തന്റെ ബാല്യത്തില്‍ തന്നെ ആഞ്ചെലൂസ് ഏകാന്തയോട് താത്പര്യം പ്രകടിപ്പിച്ചിരിന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മല്‍ മലയില്‍ താമസിച്ചിരിന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരിന്ന വി.ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്ന് പറയാം. ജെറുസലേമിലെ പേട്രിയര്‍ക്ക് വി.ആള്‍ബെര്‍ട്ട് പുതിയസഭയ്ക്ക് വേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 ല്‍ പുതിയ സഭ രൂപം കൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി.

പുതിയ നിയമസംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് പ്രയോര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമായില്‍ പോയി മൂന്നാം ഹോണോറിയൂസ് മാര്‍പാപ്പയെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെ നിന്ന്‍ അദ്ദേഹം സിസിലിയായില്‍ പോയി സുവിശേഷപ്രഘോഷണം നടത്തി. തന്റെ വചനവ്യാഖ്യാനത്തിന് ശേഷം പാപകരമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ദുര്‍മാര്‍ഗ്ഗിയെ ആഞ്ചെലൂസ് ശാസിച്ചു. ഇതില്‍ കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ വധിച്ചു. അങ്ങനെ ആഞ്ചെലൂസ് ക്രിസ്തുവിന്റെ രക്തസാക്ഷിത്വ മകുടം ചൂടാന്‍ ഇടയായി.

ഇതര വിശുദ്ധര്‍

1. ട്രെവെസ് ബിഷപ്പായ ബ്രിട്ടോ

2. ഇറ്റലിക്കാരനായ ക്രെഷന്‍സിയാനാ

3. യോര്‍ക്കിലെ എച്ചാ

4. എദേസായിലെ ഏവുളോജിയൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...