Friday, November 22, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints OctoberOctober 28: വിശുദ്ധന്‍മാരായ ശിമയോനും, യൂദായും

October 28: വിശുദ്ധന്‍മാരായ ശിമയോനും, യൂദായും

ചരിത്രത്തില്‍ ഈ വിശുദ്ധന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെങ്കിലും വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.

സഭ ഇന്ന് നന്ദിപൂര്‍വ്വം ദൈവത്തോട്‌ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്, “ഓ ദൈവമേ, നിന്റെ സദ്‌വാര്‍ത്ത ജീവിതകാലം മുഴുവന്‍ പ്രഘോഷിക്കുന്നതിനായി അപ്പോസ്തോലന്‍മാരുടെ പ്രവര്‍ത്തികളിലൂടെ നിന്റെ സ്നേഹത്തെയും നിന്റെ തിരുകുമാരനെ കുറിച്ചുള്ള വാര്‍ത്ത ബധിരരായ ഈ ലോകത്തിന്റെ കാതുകളില്‍ പറഞ്ഞു, ഞങ്ങളുടെ ചെവികള്‍ കേള്‍വിക്കായി തുറന്ന് തന്നു” വിശുദ്ധ ശിമയോനെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ വാളോട് കൂടിയാണ് പലപ്പോഴും ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്.

വിശുദ്ധ യൂദായെ ദൈവ ഭവനത്തിന്റെ ശില്‍പ്പി എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. വിശുദ്ധ പൗലോസ് ശ്ലീഹാ പലപ്പോഴും തനിക്ക്‌ തന്നെ ഈ വിശേഷണം നല്‍കിയിട്ടുള്ളതായി കാണാം. വിശുദ്ധ യൂദാശ്ലീഹാക്ക് തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മൂലം ദൈവത്തിന്റെ പ്രധാന വേലക്കാരില്‍ ഒരാളെന്ന നിലയില്‍ അറിയപ്പെടാനുള്ള സകല യോഗ്യതകളും ഉണ്ട്. ഭൗതീകമായ ഈ വിശേഷണങ്ങള്‍ക്കപ്പുറം ഈ പ്രേഷിതന് മറ്റൊരു വിശേഷത കൂടിയുണ്ട്. തന്റെ പിതാവായ ക്ലിയോഫാസ്/അല്‍ഫിയൂസ് വഴി ഈ വിശുദ്ധന്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരുമകനും അതുവഴി യേശുവിന്റെ സഹോദരനുമായും വിശ്വസിക്കപ്പെടുന്നു.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും ഇദ്ദേഹത്തെ കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും നമുക്ക്‌ ലഭിക്കും. അവസാന അത്താഴത്തിലെ ക്രിസ്തുവിന്റെ സംഭാഷണം വിവരിക്കുന്ന ഭാഗത്ത് ക്രിസ്തു ഇങ്ങനെ പറയുന്നു “എന്നെ സ്നേഹിക്കുന്നവന്‍ എന്റെ പിതാവിനെയും സ്നേഹിക്കുന്നു: അതുവഴി ഞാന്‍ അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും”. അപ്പോള്‍ വിശുദ്ധ യൂദാ യേശുവിനോട് ഇപ്രകാരം ചോദിക്കുന്നതായി കാണാം “പ്രഭോ, ലോകത്തിനു മുഴുവനും അല്ലാതെ ഞങ്ങള്‍ക്കായി വെളിപ്പെടുത്തുക, ഇതെങ്ങനെ സാധ്യമാകും?”.

ഇതിന് യേശു ഇപ്രകാരം മറുപടി കൊടുത്തു, “ആരെങ്കിലും എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവന്‍ എന്റെ വാക്കുകള്‍ അനുസരിക്കും, അതിനാല്‍ എന്റെ പിതാവ് അവനെയും സ്നേഹിക്കും, ഞങ്ങള്‍ അവനില്‍ വരികയും അവനില്‍ വസിക്കുകയും ചെയ്യും, നിങ്ങള്‍ ഇപ്പോള്‍ കേട്ടത് എന്റെ വാക്കുകളല്ല മറിച്ച് എന്‍റെ പിതാവിന്റെ വാക്കുകളാണ്”. പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല.റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ ഭാഗം സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍

1. എഫേസൂസ് ആര്‍ച്ചു ബിഷപ്പായിരുന്ന അബ്രഹാം

2. ബെല്‍ജിയത്തിലെ ആള്‍ബെറിക്ക്

3. അനസ്താസിയായും ഭര്‍ത്താവ് സിറിലും

4. ബെല്‍ജിയത്തിലെ ആന്‍ഗ്ലിനോസ്

5. റോമാക്കാരനായ സിറില്ല

6. അയോണ ആബട്ടായ ഡോര്‍ഭിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...