Thursday, October 17, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints SeptemberSeptember 20: രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

September 20: രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍ ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു. ജ്ഞാനസ്നാനത്തിനു മുന്‍പ്‌ വിശുദ്ധന്റെ ഭാര്യയായിരുന്ന തിയോപിസ്റ്റായും, അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന് പേരായ രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷമാണ് അവര്‍ ഈ ഗ്രീക്ക് നാമങ്ങള്‍ സ്വീകരിച്ചത്‌. അഗാധമായ കരുണയുള്ളവനായിരുന്ന വിശുദ്ധന്‍ തന്റെ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിയുന്നതിന് മുന്‍പ് തന്റെ വലിയ സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി.

വിശുദ്ധന്റെ ആദരണാര്‍ത്ഥം റോമില്‍ പുരാതനമായൊരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടു വരെ വിശുദ്ധന്റെ ഭൗതീകശരീരം ആ ദേവാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് പാരീസിനു സമീപമുള്ള വിശുദ്ധ ഡെനിസിന്റെ ദേവാലയത്തിലേക്ക്‌ മാറ്റി. 1567-ല്‍ ആ ദേവാലയം ഹുഗ്യൂനോട്ടുകളാല്‍ കൊള്ളയടിക്കപ്പെടുകയും, വിശുദ്ധന്റെ എല്ലുകള്‍ ഭാഗികമായി കത്തിനശിക്കപ്പെടുകയും ചെയ്തു. പക്ഷേ പാരീസില്‍ വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ അതിന്റെ ഒരു ഭാഗം ഇപ്പോഴുമുണ്ട്.

സഹനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും, മരണത്തിനുംമേലെ നന്മയുടേയും, ആര്‍ജ്ജവത്തിന്റേയും വിജയത്തിന്റെ ഉദാഹരണമാണ് വിശുദ്ധന്റെ ജീവിതം നമുക്ക്‌ കാണിച്ചു തരുന്നത്. ചക്രവര്‍ത്തിമാരുടെ ഭീഷണിക്ക് വശംവദനാകാതെ, തന്റെ സ്വത്തിനേയും, സുഹൃത്തുക്കളേയും, രാജ്യത്തേയും, ജീവനേയും വകവെക്കാതെ നീതിയുടേയും, സത്യത്തിന്റേയും, വിശ്വാസത്തിന്റേതുമായ മാര്‍ഗ്ഗം മുറുകെപ്പിടിച്ച മഹാന്‍മാരായിരുന്നു വിശുദ്ധരായ ആ രക്തസാക്ഷികള്‍.

പരിശുദ്ധ സഹായകരില്‍ ഒരാളായിട്ടാണ് തിരുസഭ വിശുദ്ധ യൂസ്റ്റാച്ചിയൂസിനെ പരിഗണിച്ചു വരുന്നത്. വിഷമകരമായ സാഹചര്യങ്ങളില്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കപ്പെടുന്നു. മാഡ്രിഡ്‌ നഗരത്തിന്റേ മാധ്യസ്ഥനാണ് വിശുദ്ധ യൂസ്റ്റാച്ചിയൂസ്.

ഇതര വിശുദ്ധര്‍

1. തെയോപിസ്റ്റെസ്, ആഗാപിറ്റസ് , തെയോപിസ്തൂസ്

2. കാര്‍ത്തേജിലെ കാന്‍ഡീഡാ

3. മിലാന്‍ ബിഷപ്പായിരുന്ന ക്ലിച്ചേരിയൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...