Friday, November 22, 2024
TagsDaily Saints December

Tag: Daily Saints December

December 14: കുരിശിന്റെ വിശുദ്ധ യോഹന്നാൻ

സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു...

December 01: വിശുദ്ധ എലീജിയൂസ്

എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ...

December 02: വിശുദ്ധ ബിബിയാന

റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ...

December 03: വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍

തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ...

December 04: വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ

വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക്...

December 05: വിശുദ്ധ സാബ്ബാസ്

അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു...

December 06: മിറായിലെ വിശുദ്ധ നിക്കോളാസ്

മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള...

December 07: വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ

ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്‌. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം...

December 08: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

“ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് വര്‍ഷങ്ങളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട്...

December 09: വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ...